advertisement.png, 0 kB
Search:
.

 ആലുവാ തൃക്കുന്നത്ത് സെമിനാരി പെരുന്നാള്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവാ തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൌലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസ്, വയലിപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ്, കല്ലുപുരയ്ക്കല്‍ ഡോ. ഫിലിപ്പോസ് മാര്‍ തേയോഫിലോസ് എന്നീ പിതാക്കന്മാരുടെയും ശാസ്താം കോട്ട മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും സംയുക്ത ഓര്‍മ്മ പെരുന്നാള്‍ ജനുവരി 23, 24 തീയതികളില്‍ ആചരിക്കുന്നു. സഭയുടെ പരമാദ്ധ്യക്ഷന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ, ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ്, അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് എന്നിവരുടെ നേതൃത്വത്തിലും സഭയുലെ മറ്റ് മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മികത്വത്തിലുമാണ് പെരുന്നാള്‍ ചടങ്ങുകള്‍.
കോടതി വിധി അനുസരിച്ചും ജില്ലാ കളക്ടര്‍ പോലീസ് അധികാരികള്‍ എന്നിവരുടെ നിര്‍ദ്ദേശം പാലിച്ചുമായിരിക്കും പെരുന്നാള്‍ ആഘോഷിക്കുകയെന്ന് വികാരി ഫാ. മത്തായി ഇടയനാല്‍ അറിയിച്ചു.

 

 
 
News & Events | Links | Devotionals | Read Online |E-mail | Gallery | Contact Info